നാൽപ്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിലേക്ക് ഭക്തജനങ്ങൾ സമാഹരിച്ച വിഭവങ്ങൾ തിരുവല്ല ആനന്ദേശ്വരം ശിവക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു : സിനിമ സീരിയൽ നടൻ കൃഷ്ണപ്രസാദ് വിഭവ സമർപണത്തിൻ്റെ ഉത്ഘാടനം നിർവഹിച്ചു.

തിരുവല്ല : 40ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിലേക്ക് ഭക്തജനങ്ങൾ സമാഹരിച്ച വിഭവങ്ങൾ സത്രം നടക്കുന്ന തിരുവല്ല ആനന്ദേശ്വരം ശിവക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു.ക്ഷേത്ര മേൽശാന്തി അഡ്വ റ്റി.കെ ശ്രീധരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ സിനിമ സീരിയൽ നടൻ കൃഷ്ണപ്രസാദ് വിഭവ സമർപണത്തിൻ്റെ ഉത്ഘാടനം നിർവഹിച്ചു.രാധാകൃഷ്ണൻ വേണാട്ട്, ഗണേഷ്, രാഹുൽ എന്നിവരാണ് വിഭവങ്ങൾ സമർപ്പിച്ചത്.ഭാഗവത സത്ര വിഭവ സമാഹരണ കമ്മറ്റി ചെയർമാൻ നരേന്ദ്രൻ ചെമ്പക വേലിൽ മറ്റു ഭാരവാഹികളായ,സുരേഷ് കാവുംഭാഗം ,പി കെ ഗോപിദാസ് ,ലാൽ നന്ദാവനം,ശ്രീനിവാസ് പുറയാറ്റ്, പ്രമോദ്, ജയൻ വേണാട്ട്,വിഷ്ണു നമ്പൂതിരി ,ഭദ്രകുമാർ , വേണുഗോപാൽ,സി.കെ ബാലകൃഷ്ണപിള്ള, മാതൃസമിതി കൺവീനർ പ്രീതി ആർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles