പ്രധാനമന്ത്രി അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന നടത്തുമെന്ന് മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്തു. അഭിസംബോധനയിൽ എന്തുസംബന്ധിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുകയെന്നത് വ്യക്തമല്ല.സെപ്റ്റംബർ 22 മുതൽ ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വരാനിരിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്നതും ശ്രദ്ധേയമാണ്. ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) വലിയ മാറ്റങ്ങൾക്കൊടുവിൽ ഉപഭോക്താക്കൾക്കും വ്യാപാര രംഗത്തിനും ബാധകമായ നിരവധി വിഷയങ്ങളിൽ അദ്ദേഹം വിശദീകരണം നൽകാനിടയുണ്ടെന്നാണ് സൂചന.അതേസമയം, യുഎസ് സർക്കാർ എച്ച്-1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി വർധിപ്പിച്ച വിഷയത്തിലും പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നത് രാജ്യം ഉറ്റുനോക്കുകയാണ്.

Advertisements

Hot Topics

Related Articles