വന്യമൃഗ ഭീഷണി: അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാൻ അധികാരം നൽകുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: മനുഷ്യജീവിതത്തെയും കൃഷിയെയും ഭീഷണിപ്പെടുത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു.സ്വകാര്യ ഭൂമിയിൽ വളർന്ന ചന്ദനമരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതി ലഭ്യമാകുന്ന തരത്തിലുള്ള വനംനിയമ ഭേദഗതിയും സഭയിൽ എത്തിയിട്ടുണ്ട്.വന്യമൃഗ നിയന്ത്രണത്തിൽ ഇളവ് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ കൊല്ലാൻ കടുത്ത വ്യവസ്ഥകളാണ് നിലവിലുള്ളത്. ആറംഗ സമിതി രൂപീകരിക്കുകയും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും കെണി വെച്ച് പിടികൂടാൻ ശ്രമിക്കുകയും വേണം.

Advertisements

ഇതെല്ലാം പരാജയപ്പെട്ടാൽ മാത്രമാണ് വെടിവെയ്ക്കാനുള്ള അനുവാദം നൽകാവുള്ളത്.ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇത്തരം കർശന വ്യവസ്ഥകൾക്ക് ഇളവ് നൽകുന്ന ഭേദഗതി ബില്ലിന് അംഗീകാരം നൽകി. മനുഷ്യജീവിതത്തിന് മൃഗഭീഷണി ഉണ്ടെന്ന വിവരം ജില്ലാ കലക്ടർ വഴിയോ വനംവകുപ്പ് ഉദ്യോഗസ്ഥർ വഴിയോ റിപ്പോർട്ട് ചെയ്താൽ, ചീഫ് വൈൽഡ് ലൈഫ് വാർഡന് വെടിവെക്കാൻ ഉത്തരവിടാൻ സാധിക്കും.നിയമസഭയിൽ ബിൽ പാസായാലും ഇത് കേന്ദ്രനിയമ ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമായിരിക്കും.കർഷകർക്കായി സർക്കാരിന്റെ നീക്കം“കർഷകരെ സഹായിക്കണമെന്ന ചിന്തയിലാണ് ഭേദഗതിയുമായി വന്നത്. കാട്ടുപന്നിയെ കൊല്ലാനും തിന്നാനും അനുമതി ലഭ്യമാകണമെന്നാണ് എന്റെ അഭിപ്രായം”_ വനംമന്ത്രി എ.കെ. ശശീന്ദ്രൻ സഭയിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം നേരത്തെ തന്നെ വന്യമൃഗ ഭീഷണിയെക്കുറിച്ച് കേന്ദ്രത്തോട് പലവട്ടം ഇടപെട്ടിട്ടുണ്ടെന്നും, എന്നാൽ കാര്യമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഭേദഗതി നിർദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.പുലി ഭീഷണി സഭയിൽഅതേസമയം, മലപ്പുറം മണ്ണാർമലയിൽ ഇറങ്ങിയ പുലിയെ പിടികൂടാത്തത് സഭയിൽ വിഷയമായി. “വനംവകുപ്പ് ഒന്നും ചെയ്യുന്നില്ല. ഏതുസമയവും ആളുകൾ ആക്രമണത്തിന് ഇരയാകാം” എന്ന് എം.എൽ.എ. നജീബ് കാന്തപുരം ആരോപിച്ചു.ഇതിന് മറുപടിയായി “പുലിയെ മയക്കുവെടിവെയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്” എന്ന് വനംമന്ത്രി അറിയിച്ചു.

Hot Topics

Related Articles