ആദർശ് നഗർ റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷന്റെ 15മത് പൊതുയോഗം ജൂൺ 14 ഞായറാഴ്ച നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും

കോട്ടയം : മറിയപ്പള്ളി ആദർശ് നഗർ റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷന്റെ 15മത് പൊതുയോഗം 2026 ജൂൺ 14 ഞായറാഴ്ച മറിയപ്പള്ളി എൻ.എസ്. എസ്.കരയോഗം (നം1258)മന്ദിരം ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടക്കും. ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്ന് മൃദംഗവാദ്യത്തിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അസോ.അംഗം കേരളവർമ്മയെ ചടങ്ങിൽ ആദരിക്കും.

Advertisements

ചടങ്ങിൽ മുൻസിപ്പൽ കൗൺസിലറും അസോ.കമ്മറ്റിയംഗവുമായ കെ. ശങ്കരൻ,നാട്ടകം സർവ്വീസ് സഹകരണ ബാങ്ക് ഡറക്‌ടർ ബോർഡ് അംഗവും അസോ.അംഗവുമായ എസ്. ഡി. രാജേഷ് തുടങ്ങിയവർ ആശംസകൾ അറിയിക്കും. കൂടാതെ ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

Hot Topics

Related Articles