സലിം കുമാറിന്റെ ഓർമകള്‍ പങ്കുവച്ച്‌ ബാലചന്ദ്ര മേനോൻ : ഒന്നിച്ച് അഭിനയിച്ചത് ഒരു സിനിമയിൽ മാത്രം : ആദ്യം കാണുന്നത് വർഷങ്ങള്‍ക്ക് മുൻപ് തന്നെ അനുകരിക്കുന്നൊരു പയ്യനായി

മലയാള സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി വിട്ടുപിരിഞ്ഞ അതുല്യ കലാകാരൻ സലിം കുമാറിന്റെ ഓർമകള്‍ പങ്കുവച്ച്‌ ബാലചന്ദ്ര മേനോൻ. 50 വർഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയില്‍ മാത്രമാണ് ഒന്നിച്ച്‌ പ്രവർത്തിക്കാനായതെന്നും എന്നാല്‍ സൗഹൃദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വർഷങ്ങള്‍ക്ക് മുൻപ് തന്നെ അനുകരിക്കുന്നൊരു മെലിഞ്ഞ പയ്യനായാണ് സലിം കുമാറിനെ ആദ്യമായി കാണുന്നതും പിന്നീട് ചിരിയുടെ പര്യായമായ അദ്ദേഹം ഇന്ത്യയിലെ മികച്ച നടനായെന്നും അദ്ദേഹം ഓർക്കുന്നു.

Advertisements

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍ ഇങ്ങനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാൻ കഴിയാഞ്ഞതുകൊണ്ടു ഞാൻ സലിം കുമാറിന്റെ ‘ലാഫിങ് വില്ല ” എന്ന ഭവനത്തില്‍ പോയി കുടുംബാംഗങ്ങളെ കണ്ടു . വീടിന്റെ പേരില്‍ തന്നെ ഒരു ‘സലിം കുമാർ’ ടച്ചു തോന്നി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്ന വരദാനമായി ഉള്‍കൊണ്ട ഒരാള്‍ക്ക് തന്റെ വാസസ്ഥലത്തിന് അങ്ങിനെ ഒരു പേരേ മനസ്സില്‍ തടയുകയുള്ളു എന്നത് സ്വാഭാവികം !

ഞങ്ങള്‍ തമ്മിലുള്ള ബന്ധം ‘സിനിമാപരമായി ‘ കാണുകയാണെങ്കില്‍ അത് വളരെ ദുർബലമാണ് എന്ന് പറയേണ്ടിവരും .അമ്പതു വർഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്റെ സംവിധാനത്തില്‍ സലിംകുമാർ ഒരേ ഒരു ചിത്രത്തില്‍ മാത്രമേ സഹകരിച്ചിട്ടുമുള്ളൂ,

” ദേ ഇങ്ങോട്ടു നോക്കിയേ “..എന്നാല്‍ പലയിടങ്ങളിലും വെച്ച്‌ കണ്ടും മിണ്ടിയും, നർമ്മങ്ങള്‍ പറഞ്ഞും, മിമിക്രിയിലൂടെയും ഒക്കെ ഞങ്ങള്‍ നല്ല ഒരു സൗഹൃദം പങ്കിട്ടിരുന്നു .വർഷങ്ങള്‍ക്കു മുൻപ് ഏതോ വേദിയില്‍ ഒരു മെലിഞ്ഞ പയ്യൻ എന്നെ തരക്കേടില്ലാതെ ശബ്ദത്തിലൂടെ അനുകരിക്കുന്നത് കണ്ടതാണ് ആദ്യ ഓർമ്മ.അവിടുന്ന് പിന്നീട് പേക്ഷകരുടെ ‘ചിരിയുടെ പര്യായമായി ‘ മാറിയതും ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി നേടിയതുമൊക്കെ അഭിമാനമുള്ള ചരിത്രം !

Hot Topics

Related Articles