പി.പുഷ്‌കരൻ മാസ്റ്റർ രചിച്ച ലേഖന സമാഹാരം നവോത്ഥാന സമൂഹവും പരിസ്ഥിതിയും പ്രകാശനം ചെയ്തു

വൈക്കം: പി.പുഷ്‌കരൻ മാസ്റ്റർ രചിച്ച ലേഖന സമാഹാരം നവോത്ഥാന സമൂഹവും പരിസ്ഥിതിയും കെ.ബിനിമോൻ എം എൽ എ മുൻകേന്ദ്ര മന്ത്രി പി.സി. തോമസിന് നൽകി പ്രകാശനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സാംജി ടിവിപുരത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.എം.ഡി.ബാബുരാജ്, മോഹൻ ഡി.ബാബു,കെ.വി. സോമൻ സീതത്തോട്, പി. പുഷ്‌കരൻമാസ്റ്റർ, പരിസ്ഥിതി പ്രവർത്തകൻ ബിനു,കൗൺസിലർ വി. അനൂപ്, പി.കെ.വേണു, ടി.ജെ.ജയപ്രകാശ്,സലിം മുല്ലശേരി,കെ.വി.അജി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles