സംസ്ഥാന പൊലീസ് സേനയില്‍ വൻ അഴിച്ചുപണി നടത്തി സർക്കാർ :ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളില്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ വൻ അഴിച്ചുപണി നടത്തി സർക്കാർ. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളില്‍ നിയമനം. എഡിജിപി തലം മുതല്‍ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും നല്‍കി. ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്നു പി. വിജയൻ. എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയില്‍ നിന്ന് മാറ്റി ജയില്‍ എഡിജിപി ആയി നിയമിച്ചു. ഐപിഎസ് ലഭിച്ച്‌ വർഷങ്ങള്‍ക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. ഷൗക്കത്തലിക്കായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ ചുമതല.

Advertisements

ബല്‍റാം കുമാർ ഉപാധ്യായയെ ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി നിയമിച്ചു. എച്ച്‌. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നല്‍കി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനില്‍ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പൊസ്റ്റിലേക്ക് ഐ.ജി ആയി നിയമിച്ചു. ആർ. നിശാന്തിനിയെ ഐ.ജി (ഹെഡ്ക്വാർട്ടേഴ്സ്) പദവിയില്‍ നിന്നും മാറ്റി ഇന്റലിജന്റ്സ് വിഭാഗം ഐജിയാക്കി നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡി.ഐ.ജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡി.ഐ.ജി ആക്കി. തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്നും നാരായണൻ ടിയെ മാറ്റി കണ്ണൂർ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുള്‍ ആർ.ബി. കൃഷ്ണയെ നിയമിച്ചു.

Hot Topics

Related Articles