സ്ക്രീനില്‍ പൃഥ്വിയെ കണ്ടില്ല ; നജീബായി ജീവിച്ചതിനു ഹഗ്ഗ്സ് ; അനിയനെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി ഇന്ദ്രജിത്ത്

മൂവി ഡെസ്ക്ക് : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.ആറു ദിവസം പിന്നിടുമ്പോള്‍ 80 കോടിയോളം രൂപ ചിത്രം തിയേറ്ററുകളില്‍ നിന്നും കളക്റ്റ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം, നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ആടുജീവിതം കണ്ടിരുന്നു. പൃഥ്വിയേയും ആടുജീവിതം അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഇന്ദ്രജിത്ത് പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

എഴുതപ്പെട്ട ഒരു ക്ലാസിക്കിനെ സ്ക്രീനില്‍ അവതരിപ്പിക്കുക ഒരിക്കലും എളുപ്പമല്ല. ബ്ലെസി സാർ, പുസ്തകങ്ങളോടും സിനിമയോടുമുള്ള നിങ്ങളുടെ അടങ്ങാത്ത സ്നേഹവും അഭിനിവേശവുമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. നിങ്ങളുടെ തൊപ്പിയിലേക്ക് ഏറ്റവും തിളക്കമുള്ള ഒരു തൂവല്‍ കൂടി.ബെന്യാമിൻ, പുസ്തകം വായിച്ചതിനുശേഷമുള്ള നമ്മുടെ സംഭാഷണങ്ങള്‍ ഞാൻ ഓർക്കുന്നു. നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നജീബിൻ്റെ കഥ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ പേനയിലൂടെ ഈ കഥ വെളിച്ചത്തു കൊണ്ടുവന്നതിന് നന്ദി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജൂ, നിന്നെ കുറിച്ച്‌ എന്ത് എഴുതണമെന്ന് എനിക്കറിയില്ല. താരതിളക്കത്തിന് താഴെ, മോചനം നേടി ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെയുള്ളില്‍ എപ്പോഴും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു! 

എല്ലായ്പ്പോഴും നിങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിക്കണമെന്നില്ല.

നിനക്ക് അത്തരത്തിലൊരു അവസരം ലഭിച്ചു, തുറന്ന കൈകളാല്‍ അത് സ്വീകരിച്ചു, ഏറെ വള്‍ണറബിലിറ്റിയോടെ ആ കഥാപാത്രമായി മാറി. സ്ക്രീനില്‍ നീയെന്ന വ്യക്തിയെ കണ്ടെത്താൻ പ്രയാസമായിരുന്നു, നിന്നിലെ നടനെയാണ് അവിടെ കണ്ടത്. ആന്തരികമായ രീതിയില്‍ നജീബിനെ അവതരിപ്പിച്ച രീതിയും, ശബ്ദത്തിന്റെ മോഡുലേഷനും സൂക്ഷ്മമായ വൈകാരികതയും എനിക്കിഷ്ടപ്പെട്ടു. നിങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്‌ പറയാതെ വയ്യ. സ്ക്രീനില്‍ നജീബായി ജീവിച്ചതിനു അഭിനന്ദനങ്ങളും ആലിംഗനങ്ങളും!,” ഇന്ദ്രജിത്ത് കുറിച്ചു.ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും ഇന്ദ്രജിത്ത് കുറിപ്പില്‍ അഭിനന്ദിച്ചിട്ടുണ്ട്.

Hot Topics

Related Articles