അടിമുടി മാറ്റത്തിനൊരുങ്ങി ആര്‍എസ്‌എസ് ; പരിശീലന പരിപാടികളില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് മന്‍മോഹന്‍ വൈദ്യ

ന്യൂസ് ഡെസ്ക് : പരിശീലന പരിപാടികളില്‍ കാര്യമായ മാറ്റം വരുത്താനൊരുങ്ങി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്‌എസ്). ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്.പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നടന്ന ആര്‍എസ്‌എസിന്റെ വാര്‍ഷിക പരിപാടിയായ ‘അഖില ഭാരതീയ പ്രതിനിധി സഭ’യില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം വരുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

പുതിയ പ്രവര്‍ത്തകര്‍ക്കായി മൂന്ന് ദിവസത്തെ പ്രാരംഭിക് വര്‍ഗ്ഗ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി എത്തുന്നവര്‍ 15 ദിവസത്തെ സംഘ് ശിക്ഷ വര്‍ഗ്ഗില്‍ പങ്കെടുത്ത ശേഷം പ്രാഥമിക് ശിക്ഷ വര്‍ഗ്ഗിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുമ്ബ് സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ് എന്നാണ് ഈ പരിശീലന പരിപാടി അറിയപ്പെട്ടിരുന്നത്. 20 ദിവസമായിരുന്നു പരിപാടിയുടെ കാലയളവ്. ആര്‍എസ്‌എസിന്റെ പരിശീലന പരിപാടികളില്‍ വന്‍ തോതില്‍ യുവാക്കള്‍ പങ്കെടുക്കുന്നുണ്ടെന്നും വൈദ്യ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15000നും 17000നും ഇടയില്‍ യുവാക്കള്‍ പ്രഥം ശിക്ഷ വര്‍ഗ്ഗില്‍ പങ്കെടുക്കുന്നു. പ്രാഥമിക് ശിക്ഷാ വര്‍ഗ്ഗില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘ് ശിക്ഷാ വര്‍ഗ്ഗ് 15 ദിവസം നീണ്ടുനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദ്വിത്യ വര്‍ഷ, തൃത്യ വര്‍ഷ എന്നറിയപ്പെട്ടിരുന്ന പരിശീലന പരിപാടികളുടെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ദ്വിത്യ വര്‍ഷ ഇനിമുതല്‍ കാര്യകര്‍ത്താ വികാസ് വര്‍ഗ് -1 എന്നും തൃത്യ വര്‍ഷ കാര്യകര്‍ത്താ വികാസ് -2 എന്നും അറിയപ്പെടുമെന്നും വൈദ്യ പറഞ്ഞു.

തൃത്യ വര്‍ഷ് ഉള്ളടക്കത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ആളുകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്നും വൈദ്യ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖില ഭാരതീയ പ്രതിനിധി സഭയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എല്ലാവരും വോട്ട് ചെയ്യണമെന്നാണ് ആര്‍എസ്‌എസ് ആഗ്രഹിക്കുന്നതെന്നും അതേപ്പറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles