ജോർജിയ: അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ദിനപത്രമായ ദി അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ (AJC) അച്ചടി നിർത്തുന്നു. 2025 ഡിസംബർ 31ന് ശേഷമാണ് അച്ചടിച്ച പത്രം പുറത്തിറക്കുന്നത് അവസാനിപ്പിക്കുക. 2026 ജനുവരി 1 മുതൽ പത്രം പൂർണ്ണമായും ഡിജിറ്റൽ വാർത്താ മാധ്യമമായി മാറും.1868ൽ ആരംഭിച്ച പത്രം 157 വർഷമായി ജോർജിയയിൽ നിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. “ഈ ദിവസം വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, അതിനായി തയ്യാറെടുപ്പുകളും നടത്തി. ഇന്ന് ഞങ്ങളുടെ പ്രിന്റ് പതിപ്പിനേക്കാൾ കൂടുതൽ ആളുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വായിക്കുന്നു. ആ മാറ്റം വേഗത്തിലാക്കുകയാണ്. ഡിജിറ്റൽ ഭാവിയെ പൂർണ്ണമായി ഉൾക്കൊള്ളുന്നതിന് വ്യത്യസ്തമായ പത്രപ്രവർത്തനം സ്വാധീനം ചെലുത്തും,” എന്ന് പത്രത്തിന്റെ പ്രസിഡന്റും പ്രസാധകനുമായ ആൻഡ്രൂ മോഴ്സ് പറഞ്ഞു.”
വായനക്കാരിൽ നിന്ന് അകന്നുപോകുന്നത് അല്ല, മറിച്ച് അവരോടൊപ്പമാണ് മുന്നോട്ട് പോകുന്നത്,” എന്ന് എഡിറ്റർ ഇൻ ചീഫ് ലെറോയ് ചാപ്മാൻ വ്യക്തമാക്കി. എ ജെ സി യുടെ മാതൃസ്ഥാപനമായ കോക്സ് എന്റർപ്രൈസസ്, 1939-ൽ അറ്റ്ലാന്റ ജേണലും 1950-ൽ കോൺസ്റ്റിറ്റ്യൂഷനും സ്വന്തമാക്കി. 2001-ൽ രണ്ടും ലയിപ്പിച്ചാണ് ഇന്നത്തെ രൂപത്തിൽ എ ജെ സി നിലവിൽ വന്നത്. ഡെയ്റ്റൺ ഡെയിലി ന്യൂസ് ഉൾപ്പെടെ മറ്റു മാധ്യമങ്ങളും കോക്സ് ഫസ്റ്റ് മീഡിയയുടെ കീഴിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പ്രതിദിനം രാവിലെ വാഹനത്തിന്റെ മുൻവശത്ത് പത്രം കാണുന്നതിന്റെ നൊസ്റ്റാൾജിയ നഷ്ടമാകും. എങ്കിലും മരങ്ങൾ, പ്ലാസ്റ്റിക്, വെള്ളം, കാർബൺ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും, വാർത്താ ശേഖരണത്തിലും പൊതുപ്രയോജനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അവസരം ഈ മാറ്റം നൽകും,” എന്ന് കോക്സ് എന്റർപ്രൈസസിന്റെ ചെയർമാനും സിഇഒയുമായ അലക്സ് ടെയ്‌ലർ പറഞ്ഞു.