കർഷകവേട്ടയിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു

കോട്ടയം: ഉത്തർപ്രദേശിലെ കർഷകവേട്ടയ്‌ക്കെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ അതിജീവിച്ച് പത്ത് മാസത്തിലേറെയായി രാജ്യത്ത് തുടരുന്ന കർഷകസമരത്തിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ മകനും ഗുണ്ടകളും വാഹനം ഓടിച്ചു കയറ്റിയും വെടി വെച്ചും കർഷകരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

Advertisements

കോട്ടയം സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി കെ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആർ അർജുനൻ പിള്ള അഭിവാദ്യം ചെയ്തു സംസാരിച്ചു. കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ഷെരീഫ്, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ഇ എസ് സിയാദ് തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ഏരിയ സെക്രട്ടറി ഷെമീർ മുഹമ്മദ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏറ്റുമാനൂരിൽ കെജിഒഎ ഏരിയ സെക്രട്ടറി ഡോ.ഷാനീസ് ആന്റണി, എൻജിഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം കെ ആർ ജീമോൻ, ബിലാൽ കെ റാം, ഷാവോ സിയാങ്, റസ്സൽ തുടങ്ങിയവർ സംസാരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ കെ പി ശ്രീനി, കെ ടി രാജേഷ് കുമാർ, എസ് അനൂപ് എന്നിവർ സംസാരിച്ചു.

പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം വി വി വിമൽകുമാർ, ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, കെഎസ്ടിഎ ജില്ല എക്‌സിക്യൂട്ടീവ് അംഗം രാജ്കുമാർ, കെജിഒഎ ജില്ല കമ്മിറ്റിയംഗം ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. വൈക്കത്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽ കുമാർ, സി ബി ഗീത, കെജിഒഎ ഏരിയ സെക്രട്ടറി സുനിൽ കുമാർ, നമിത എന്നിവർ സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ കെഎംസിഎസ്‌യു ജില്ല സെക്രട്ടറി എം ആർ സാനു ഉദ്ഘാടനം ചെയ്തു. കെഎംസിഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സിന്ധു, കെഎസ്ടിഎ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബിനു ഏബ്രഹാം, എൻജിഒ യൂണിയൻ ജില്ല കമ്മിറ്റിയംഗം കെ ജെ ജോമോൻ, കെജിഒഎ ഏരിയ സെക്രട്ടറി വി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പാമ്പാടിയിൽ കെഎസ്ടിഎ ജില്ല വൈസ് പ്രസിഡന്റ് ഷിജി വി എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് ആർ അശോകൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Hot Topics

Related Articles