പത്തനംതിട്ട : സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത 5 ഗഡു(15%) അനുവദിക്കുക, ലീവ്സറണ്ടർ പുനസ്ഥാപിക്കുക ,മെഡിസെപ്പിലെ അപാകത പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കുടിശ്ശികയായ 15 % ഡി എ , ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകുന്നതിനുള്ള തുക ബഡ്ജറ്റിൽ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ തട്ടയിൽ ഹരികുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കുമാർ പി.എസ് , ജി ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിം കുമാർ , ഡി.ഗീത, വിനോദ് മിത്ര പുരം, അനിൽകുമാർ ജി , ഷാജി ജോൺ , നൗഫൽ ഖാൻ ,ദിലീപ് ഖാൻ , അനു കെ അനിൽ, ദർശൻ ഡി കുമാർ , പ്രശാന്ത് വി , സന്തോഷ് നെല്ലിക്കുന്നിൽ , ഷാജൻ കെ, ജുബി തോമസ്, രാഹുൽ കെ ആർ , അനിൽ കുമാർ ബി എന്നിവർ പ്രസംഗിച്ചു.