ദുരന്തമുഖത്ത് സഹായഹസ്തവുമായി എൻജിഒ യൂണിയൻ; മന്ത്രി വി.എൻ വാസവൻ സഹായം ഏറ്റുവാങ്ങി; വീഡിയോ കാണാം

കോട്ടയം: അതിതീവ്രമഴയെ തുടർന്നുണ്ടായ പ്രളയത്തിലും ദുരിതങ്ങളിലും സഹായഹസ്തവുമായി എൻജിഒ യൂണിയൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ആശ്വാസമെത്തിക്കുന്നതിലും യൂണിയൻ പ്രവർത്തകർ മുൻപന്തിയിലുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലുമായി ഒരു ലക്ഷം രൂപയുടെ സഹായം നിലവിൽ എത്തിച്ചു കഴിഞ്ഞു. കൂടാതെ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് അവശ്യവസ്തുക്കളുടെ അഭാവം നേരിടുന്ന ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളിൽ സഹായം എത്തിക്കുന്നതിലും യൂണിയൻ സജീവപങ്കാളിത്തം വഹിക്കുന്നു.

ഭക്ഷ്യവസ്തുക്കളും സാനിറ്റൈസറും മാസ്‌കും അടങ്ങുന്ന സഹായം സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ കൈമാറി. ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ ജെ തോമസ്, ടി സി മാത്തുക്കുട്ടി, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, സംസ്ഥാനകമ്മറ്റിയംഗം ടി ഷാജി, ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles