കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസാണ് പിടിയിലായത്. ചെന്നെ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശായുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്.
വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുൻ നേതാവും രണ്ടാം പ്രതിയുമായ എബിൻ സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിൻ കൊച്ചി സ്വദേശി സജു ശശിധരന് ഓർഡർ നൽകി. സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്. കായംകുളം എം എസ് എം കോളേജിൽ എം കോമിന് ചേരാൻ നിഖിൽ ഈ വ്യാജ ഡിഗ്രി ഉപയോഗിക്കുകയായിരുന്നു.