തലയോലപ്പറമ്പ്: നിർമ്മിത ബുദ്ധിയുടെ ലോകത്ത് മനുഷ്യ ബുദ്ധിയുടെ പ്രസക്തി എന്ന വിഷയത്തില്‍ തലയോലപറമ്പ് ബഷീർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. പാലാം കടവിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തിൽ നടന്ന സെമിനാറിൽ പാമ്പാടി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് ഡയറക്ടറും മണർകാട് സെന്റ് മേരീസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.പുന്നൻകുര്യൻ വിഷയാവതരണം നടത്തി. ക്രിയേറ്റിവിറ്റിയുടെ അതിരുകളിലില്ലാത്ത ലോകത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിഞ്ഞെങ്കിൽ മാത്രമേ
സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാകുവെന്ന് ഡോ.പുന്നൻ കുര്യൻ അഭിപ്രായപ്പെട്ടു. ലൈബ്രറി ഭരണസമിതി അംഗം പി.എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ലിറ്റിൽ പാലിയൻറോളജിസ്റ്റും
ബ്രഹ്മമംഗലം എച്ച് എസ് എസ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയുമായ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഷാൻ മേച്ചേരിയെയോഗത്തിൽ അനുമോദിച്ചു.
ലൈബ്രറി സെക്രട്ടറി ഡോ.സി.എം കുസുമൻ, കെ. വിജയൻ, വി.എൻ ബാബു, വി.സി ലൂക്കോസ്, ഡോ. സണ്ണിജോസ് തുടങ്ങിയവർ പ്രസംഗിച്ചു.