നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികളുടെ വിടുതൽ ഹർജി തള്ളി; മന്ത്രി വി.ശിവൻകുട്ടി അടക്കം വിചാരണ നേരിടേണ്ടി വരും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ രാഷ്ട്രീയ നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അടക്കം വിടുതൽ ഹർജിയുമായി എത്തിയ സർക്കാർ വിമർശനം നേരിട്ടിരുന്നു.

Advertisements

മന്ത്രിയായിരുന്ന കെ.എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഭാഗമായി ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭ തകർത്തത്. മന്ത്രി വി.ശിവൻകുട്ടിയെ കൂടാതെ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും, കെ.ടി ജലീലും അടക്കമുള്ള ആറ് പ്രതികളും നവംബർ 22ന് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കേസിൽ നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതോടെ പ്രതികളായ ജനപ്രതിനിധികളും, മുൻ ജനപ്രതിനിധികളും കേസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

Hot Topics

Related Articles