അടിയന്തര പ്രമേയം ; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചു വരുന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം ; നിയമസഭാ സമ്മേളനത്തിനിടെ ഭരണ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിനിടെ ഭരണ പ്രതിപക്ഷ ബഹളം. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിനിടെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷം ബഹളം വച്ചത്. ബഹളം നിര്‍ത്തൂവെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും മന്ത്രിമാര്‍ അനുസരിച്ചില്ല.
തുടര്‍ന്ന് പ്രതിപക്ഷവും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ആലുവയിൽ വീട്ടിലുറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചു വരുന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെ‌ട്ട് അൻവർ സാദത്ത് എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

Advertisements

ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണ്, മുഖ്യമന്ത്രി തന്നെയാണോ ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന് പറയണം.
മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്ന പൊലീസ് ജനങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. വാക്കൗട്ട് നടത്തിയ അംഗങ്ങൾ തിരികെ എത്തി വീണ്ടും ബഹളം കൂട്ടി. ഇതേ തുടർന്ന് വാക്കൗട്ട് നടത്തിയവർ പുറത്ത് പോകണമെന്നും, പുതിയ കീഴ് വഴക്കം സൃഷ്ടിക്കരുതെന്നും വ്യക്തമാക്കി സ്പീക്കർ ക്ഷുഭിതനായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.