“പ്രധാന മന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവർ ; സിപിഐഎം അതിനെ രാഷ്ട്രീയവത്കരിക്കുന്നു” ; എന്‍ കെ പ്രേമചന്ദ്രന്‍ എം.പി

ഡൽഹി : പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ . നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഐഎം ശ്രമമെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടു പോവുകയായിരുന്നു.

വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഐഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന വ്യക്തമാക്കി.

Hot Topics

Related Articles