നോക്കൗട്ട് സ്‌റ്റേജിൽ ഗോളടിച്ച് റൊണാൾഡോ..! ലോകകപ്പ് പ്രീക്വാർട്ടറിലേയ്ക്ക് പോർച്ചുഗൽ; എതിരാളികൾ സ്‌പെയിൻ

ടൊറൊന്റോ: ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിൽ ഗോളില്ലെന്ന പരിഭവം ക്രിസ്ത്യാനോ റൊണാൾഡോ തിരുത്തിയ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ആസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ എത്തിയ സ്‌പെയിനാണ് പ്രീക്വാർട്ടറിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ. വാർ ചെക്കിലൂടെ മൂന്ന് ഗോൾ അനുവദിക്കാതിരുന്ന മത്സരത്തിനൊടുവിലാണ് ക്രൊയേഷ്യയെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്.

Advertisements

ക്രൊയേഷ്യയുടെ ആക്രമണങ്ങൾ കണ്ട ആദ്യ പകുതി പക്ഷേ ഗോൾ രഹിതമായി തുടരുകയായിരുന്നു. എന്നാൽ, 53 ആം മിനിറ്റിൽ ഇവാൻ പെരിസിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യ ആക്രമണത്തിന്റെ ഫലം കണ്ടു. റൊണാൾഡോയെയും പോർച്ചുഗല്ലിനെയും കാഴ്ച്ചക്കാരാക്കിയാണ് ക്രൊയേഷ്യ ആക്രണം നടത്തിയത്. എന്നാൽ, 68 ആം മിനിറ്റിൽ ബോക്‌സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ പോർച്ചുഗൽ താരത്തെ വലിച്ചിട്ടതിന്റെ പേരിൽ ലഭിച്ച പെനാലിറ്റി ക്രിസ്ത്യാനോ റൊണാൾഡോ ഗോളാക്കി മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിലെ നോക്കൗട്ട് സ്‌റ്റേജിൽ ഗോളില്ലെന്ന ആരാധകരുടെ നിരാശയ്ക്ക് വിരാമമിട്ടാണ് റൊണാൾഡോ പെനാലിറ്റി വലയിൽ എത്തിച്ചത്. കളി എക്‌സ്‌ട്രൈ ടൈമിലേയ്ക്ക് നീങ്ങുമെന്ന ഘട്ടത്തിൽ വീണ്ടും നിർണ്ണായക ഗോൾ എത്തി. ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോൺസാലോ റാമോസ് നേടിയ ഗോളിലൂടെ പോർച്ചുഗൽ വീണ്ടും ലീഡ് എടുത്തു. എന്നാൽ, ഇൻജ്വറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ക്രൊയേഷ്യ വീണ്ടും ഗോളടിച്ചെങ്കിലും വാർചെക്കിൽ ഓഫ് സൈഡ് പ്രഖ്യാപിച്ചതോടെ നിരാശയായി. പിന്നാലെ ഫൈനൽ വിസിൽ കൂടി വന്നതോടെ ഒരു തവണ ഫൈനൽ വരെ എത്തിയ ക്രൊയേഷ്യൻ പടയാളികൾക്ക് മടക്കമായി.

Hot Topics

Related Articles