ലോസാഞ്ചലസ്∙ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറില്‍ കടന്ന് സ്പെയിൻ.ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളും ചേർന്ന് ആധികാരിക വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്. സ്പാനിഷ് കുതിപ്പിനിടെ ഒന്നും ചെയ്യാനാവാതെ മൈതാനത്ത് ഓസ്ട്രിയ അക്ഷരാർത്ഥത്തില്‍ വിയർക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി സ്പെയിൻ കളം നിറഞ്ഞു. സ്പാനിഷ് താരം ലമീൻ യമാലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ യമാല്‍ വൻ ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോള്‍ കീപ്പർ തട്ടിയകറ്റി. പിന്നാലെ കളംപിടിക്കാൻ ഓസ്ട്രിയ ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ 36-ാം മിനിറ്റില്‍ സ്പെയിൻ വല കുലുക്കി. മാർക് കുകുറെല നല്കിയ നിർണായക ക്രോസിലൂടെ ബോക്സില്‍ പന്തു ലഭിച്ച ഒയർസബാല്‍, അനായാസം ഗോളടിച്ചു. 45-ാം മിനിറ്റില്‍ ഓസ്ട്രിയൻ താരം മിച്ചല്‍ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
66-ാം മിനിറ്റില്‍ പെഡ്രോ പൊറോ സ്പെയിനിനായി രണ്ടാമത്തെ ഗോള്‍ നേടി. ഇടതു വിങ്ങില്‍ നിന്ന് അലക്സ് ബെന നല്കിയ അസിസ്റ്റില്‍ ഹെഡറിലൂടെ പൊറോ ലക്ഷ്യത്തില്‍ എത്തിച്ചു. പൊറോയ്ക്കിത് സ്പാനിഷ് ജഴ്സിയിലെ ആദ്യ ഗോള്‍ ആണ്. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പെയിൻ മൂന്നാമത്തെ ഗോളടിച്ചത്. 89ാം മിനിറ്റില്‍ ഒയർസബാല്‍ സ്പെയിനിനായി വീണ്ടും വല കുലുക്കിയതോടെ ഓസ്ട്രിയയുടെ പരാജയം പൂർണമായി. സ്പെയിൻ-03, ഓസ്ട്രിയ-0. ആറു മിനിറ്റ് ഇൻജ്വറി ടൈമിലും ഓസ്ട്രിയയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതോടെ സ്പെയിൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുമായി പ്രീക്വാർട്ടറില്‍ കടന്നു. പ്രീക്വാർട്ടറില്‍ പോർച്ചുഗല്‍- ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.


