ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം: മരിച്ചവരുടെ എണ്ണം 50 ആയി; ദില്ലിയിൽ ജല നിയന്ത്രണം കർശനമാക്കി

ദില്ലി: ഉത്തരേന്ത്യയിൽ വർധിച്ചുവരുന്ന ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും കടുത്ത ചൂടിൽ മരിച്ചതായാണ് കണക്കുകൾ. അതേസമയം, ഉഷ്ണ തരംഗത്തെ തുടർന്ന് ദില്ലിയിൽ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് സർക്കാർ. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു. 

Advertisements

ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ദില്ലി ഫയർ സർവീസ് രം​ഗത്തെത്തി. തീപിടുത്ത സാധ്യതയുണ്ടെന്നും  കരുതിയിരിക്കണമെന്നും ദില്ലി ഫയർ സർവീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ മാത്രം ദില്ലിയിൽ ലഭിച്ചത് 212 ഫയർ കോളുകളാണെന്ന് ദില്ലി ഫയർ സർവീസ് അറിയിച്ചു. അതിനിടെ, ഹരിയാന അർഹമായ ജലം തരുന്നില്ലെന്ന പരാതിയുമായി ദില്ലി സർക്കാർ രം​ഗത്തെത്തി. ഹരിയാനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ദില്ലി മന്ത്രി അതീക്ഷി അറിയിച്ചു. 

Hot Topics

Related Articles