ന്യൂഡൽഹി:അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകി. നിയമവിരുദ്ധ വാതുവയ്പ് പ്ലാറ്റ്‌ഫോമായ 1xബെറ്റ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ആപ്പുമായി ധവാനുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും, കൂടുതൽ വ്യക്തത വരുന്നതിനാണ് ചോദ്യം ചെയ്യലെന്നും ഇഡി വ്യക്തമാക്കി.

നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതും കോടികളുടെ നികുതി വെട്ടിപ്പ് കേസുകളും ഉൾപ്പെടെ 1xബെറ്റ് ഉൾപ്പെടെയുള്ള അനധികൃത വാതുവയ്പ് ആപ്പുകൾക്കെതിരെ അന്വേഷണം തുടരുകയാണ്.മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയെയും കഴിഞ്ഞ മാസം ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. എട്ടുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ റെയ്നയുടെ 1xബെറ്റ് ബന്ധമാണ് അന്വേഷിച്ചത്.