തിരുനക്കര എൻ എസ് എസ് കരയോഗം കുടുംബ മേളയും സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും നടത്തി

കോട്ടയം :തിരുനക്കര 685 ആം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ മേളയും സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസ് രജിസ്ട്രഷനും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുടുംബമേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം കോട്ടയം രമേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. സെബിൻ എസ് കൊട്ടാരം കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നയിച്ചു.

Advertisements

വനിത യൂണിയൻ സെക്രട്ടറി എസ് ലൈല,മുൻ ജില്ലാ പോലീസ് മേധാവി എൻ രാമചന്ദ്രൻ ,ഡോ.സി ജയകുമാർ, എൻ എസ് എസ് യൂണിയൻ ട്രഷറാർ വേണു പരമേശ്വരം, ടി എൻ ഹരികുമാർ, സുധ എം നായർ, അനിത ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles