എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു ; സംസ്‌കാരം നാളെ ഏപ്രിൽ ഒൻപതിന് വീട്ടുവളപ്പിൽ

ചങ്ങനാശേരി: എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ (68) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് അഗ്രിക്കൾച്ചറൽ സെക്രട്ടറി, സംസ്ഥാന ഫാമിംങ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മിനി എസ് (റിട്ട.എൻ.എസ്.എസ് കോളേജ് പ്രഫസർ). മക്കൾ: അനൂപ എം (അധ്യാപിക എൻ.എസ്.എസ് ജി.എച്ച്.എസ് പെരുന്ന), ബാലഗോവിന്ദ് എം. മരുമകൻ: ശ്രീകാന്ത് (എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ പന്തളം). സംസ്‌കാരം നാളെ ഏപ്രിൽ ഒൻപത് വ്യാഴാഴ്ച വൈകിട്ട് 7.30 ന് പെരുന്ന പടിഞ്ഞാറ് കോയിക്കൽ വിജയഭവനം വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles