ഓട്‌സിൽ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആശ്വാസം ഗുണങ്ങൾ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവയെല്ലാം ഓട്സ് കൊണ്ട് തന്നെ ഇനി എളുപ്പം അകറ്റാം. വീട്ടിൽ തന്നെ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ…
ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, 1 ടേബിൾ സ്പൂൺ തേൻ, 2 ടേബിൾ സ്പൂൺ പാൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾ സ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് 15 മിനുട്ട് നേരം തേച്ച് പിടിപ്പിക്കുക. ശേഷ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
മൂന്ന്
ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ ഓട്സ്, ഒന്നര ടേബിൾ സ്പൂൺ കട്ടി തൈര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
നാല്
2 ടേബിൾസ്പൂൺ ഓട്സിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർക്കുക. ആവശ്യത്തിന് ഒലിവ് ഓയിൽ കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.