ഓമല്ലൂർ രാജരാജ വർമ്മ അന്തരിച്ചു

കവിയും എഴുത്തുകാരനും കെഎസ്ആർടിസി റിട്ടയേഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഓമല്ലൂർ രാജരാജ വർമ്മ അന്തരിച്ചു. 90 വയസായിരുന്നു.
മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ് , ഇ കെ നായനാർ എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിയായി അനുഷ്ഠിച്ചിട്ടുണ്ട്
സംസ്‌കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ .
ഓമല്ലൂർ മുള്ളനിക്കാട്ട് മടിപ്പറമ്പിൽ കുടുംബാംഗമാണ്
തിരുവനന്തപുരം ഫോർട്ട് മിഷൻ സ്‌കൂൾ റിട്ട . ഹെഡ്മിസ്ട്രസ് മാവേലിക്കര ശാരദാമന്ദിരത്തിൽ കെ അംബികാദേവിയാണ് ഭാര്യ.
രണഭേരി ( കവിതാ സമാഹാരം) , ചുഴികൾ(നോവൽ) , ദൈവത്തിന്റെ സ്വന്തം നാട് ( ലേഖന സമാഹാരം ) , കാൺമാനില്ല ദൈവത്തെ ( സാമൂഹ്യ വിമർശനം ) തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Advertisements

Hot Topics

Related Articles