കോട്ടയം ലുലുവിൽ കിടിലൻ ഓഫറുകൾ; യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പഠനം ഈസിയാക്കാൻ ബാക്ക് ടു കോളേജ് ഓഫറുകൾ സജീവം

ഫാഷനും ടെക്‌നോളജിയും ഒന്നിച്ച് ചേർത്ത് പഠനം ഈസിയാക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വമ്പൻ ഓഫറുമായി ലുലു കണക്ട്്. ബാക്ക് ടു കോളേജ് ഓഫറുമായി വൻ പാക്കേജുകളാണ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ലുലു കണക്ട് കോട്ടയത്തിൽ ഒരുക്കിയിരിക്കുന്നത്. ബാക്ക് ടു കോളേജ് കോളേജ് ഓഫർ ഇതിനോടകം തന്നെ വൈറലായി മാറികഴിഞ്ഞിട്ടുണ്ട്. മെയ് 31 ന് ആരംഭിച്ച ബാക്ക് ടു കോളേജ് ഓഫർ ജൂൺ 30 നാണ് സമാപിക്കുന്നത്. നോട്ട് ബുക്കുകൾ 20 ശതമാനം ഓഫറിലും, ബാഗുകൾ 50 മുതൽ 60 ശതമാനം വിലക്കുറവിലുമാണ് ലുലുവിൽ ലഭിക്കുക. ടാബ് ലറ്റുകൾക്കും ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌റ്റോപ്പുകൾക്കും വമ്പൻ വിലക്കുറവും ലുലു കണക്ടിൽ ബാക്ക് ടു കോളേജ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 50000 രൂപയോ അതിലധികമോ വിലയുള്ള ലാപ്‌ടോപ്പുകൾ വാങ്ങുമ്പോൾ 3000 രൂപ മൂല്യമുള്ള ഫ്‌ളൈറ്റ് വൗച്ചറും ലുലുഹൈപ്പർമാർക്കറ്റിലെ സ്റ്റോറിൽ നിന്നും ലഭിക്കും. കോളേജ് ലൈഫിന് വേണ്ടിയുള്ള ട്രെൻഡിംങ് വസ്ത്രങ്ങൾക്കു പ്രത്യേക ഓഫറും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ലുലുമാളിലെ ബാക്ക് ടു കോളേജ് ഓഫറിലേയ്ക്ക് ഓടിയെത്താം.

Advertisements

Hot Topics

Related Articles