ഓല ഉപഭോക്താക്കൾ ജൂലൈ 17-ന് കോട്ടയം സർവീസ് സെന്ററിന് മുന്നിൽ ഒത്തുചേരും

കോട്ടയം : ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഷോറൂമുകളെയും സർവീസ് സെന്ററുകളെയും സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുകയും, കോട്ടയത്തെ ഓല സർവീസ് സെന്റർ നിലവിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും, ഓല സ്കൂട്ടർ ഉപഭോക്താക്കൾ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്തെ ഓല സർവീസ് സെന്ററിന് മുന്നിൽ ഒത്തുചേരുന്നു.

Advertisements

സർവീസ് ലഭിക്കാത്തത്, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, വാഹനങ്ങൾ ദീർഘകാലം സർവീസ് സെന്ററുകളിൽ കുടുങ്ങിക്കിടക്കുന്നത്, ഉപഭോക്തൃ സേവനത്തിലെ പോരായ്മകൾ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, ഉപഭോക്താക്കളുടെ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നതിനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ ഓല സ്കൂട്ടർ ഉപഭോക്താക്കളോടും ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഓല സർവീസ് സെന്ററിന് മുന്നിൽ എത്തിച്ചേരുകയും, തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് ഈ കൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Hot Topics

Related Articles