കോട്ടയം :ടി ബി രോഗികളെ വലച്ച് ജില്ലാ ആശുപത്രിയിൽ ഉപയോഗശൂന്യമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വാർഡിന് സമീപം. ഇത് രോഗികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.കഫം പരിശോധനയ്ക്ക് കൊടുക്കുന്ന ലാബിലേക്കും, ഫാർമസിയിലേക്കും ഉള്ള വഴിയിൽ ഇ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ രോഗികൾക്കും കൂടെയുള്ളവർക്കും സുഗമമായ സഞ്ചാരം സാധ്യമല്ല.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും, കമ്പനിപോലും പൂട്ടിപോയതുമായ അഞ്ച് സ്കൂട്ടറുകളും, ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഇരിക്കാനുള്ള റൂമിന്റെ നടപ്പാതയിലായി വർഷങ്ങൾ പഴക്കമുള്ള ഉപയോഗശൂന്യമായ പൊടിയിൽ മുങ്ങിയതുമായ ഒരു ജീപ്പും കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിനാൽ അതിന്റെ സൈഡിലൂടെ ഒരാൾക്ക് കഷ്ടിച്ച് നടക്കാനുള്ള വഴി മാത്രമാണ് ഉള്ളത്. എന്നാൽ നടക്കുമ്പോൾ എ സി യുടെ ഫിറ്റിംഗ്സിൽ തലമുട്ടൻ സാധ്യത കൂടുതലാണ്.അത് ഒഴിവാക്കാൻ തുണി വെച്ചിരിക്കുകയാണ്.
എന്നാൽ ഉദ്യോഗസ്ഥർക്ക് ഇരിക്കാനും വാഹങ്ങൾ പാർക്ക് ചെയ്യാനും മറ്റുമായി ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടികൊടുത്തിത്തുണ്ട്.കൂടാതെ പഴയ ഉപയോഗശൂന്യമായ വാഹങ്ങൾ പാർക്ക് ചെയ്യാൻ തൊട്ട് മുകളിൽ സ്ഥലം ഉണ്ടെങ്കിലും അത് അവിടെന്ന് മാറ്റാൻ ആരും തയ്യാറാകുന്നില്ല.ജനങ്ങളെ പ്രത്യേകിച്ച് ടി ബി രോഗികളെ ബുദ്ധിമുട്ടിക്കുക എന്ന ഒറ്റ ഉദേശത്തോടെ പാർക്ക് ചെയ്തിരിക്കുകയാണെന്ന് തോന്നിപോകും.
എത്രയും പെട്ടെന്ന് അധികാരികൾ ഈ വാഹങ്ങൾ ഇവിടെ നിന്ന് മാറ്റി രോഗികൾക്ക് സഞ്ചാര സ്വാതന്ത്രം നൽകണമെന്നാണ് ആവശ്യം.