പൊൻ പള്ളി കോൺഗ്രസ് വാർഡു കമ്മറ്റിയുടെ പഠനോപകരണ അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു 

പൊൻപള്ളി : എസ് എസ് എൽ സി +2 സി ബി എസ് ഇ കുട്ടികൾക്കുള്ള അവാർഡു വിതരണവും 100 കുട്ടികൾക്ക് പഠനേപകരണങ്ങളുടെ വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പൊൻ പള്ളി കോൺഗ്രസ് വാർഡു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വാർഡ് പ്രസിഡണ്ട് അനിൽ അടയ്ക്കാക്കുളത്തിൽ  അദ്ധ്യക്ഷത വഹിച്ചു.  

യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു.  യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.റ്റി സോമൻ കുട്ടി വൈസ് പ്രസിഡണ്ട് രജനി സന്തോഷ്, മെംമ്പർമാരായ സാബു മാത്യു ,  മിഥുൻ തോമസ് , സുരേഷ്  ബാബു,  ലിബി.കെ ഫിലിപ്പ്,  സുധീർ കാർത്തികപള്ളി  ,  സോന ആൻ സുനിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് ബിനു കെ സാം നിർവഹിച്ചു. 17-ാം വാർഡിലെ 100 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Hot Topics

Related Articles