കോട്ടയം: നമ്മുടെ ഗ്രാമത്തിൽ ആരെങ്കിലും ഓണം ആഘോഷിക്കാൻ ബുദ്ധിമുട്ടുള്ള ആരെങ്കിലും ഉണ്ടോ..? തന്റെ ഫോൺ നമ്പർ സഹിതം ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുന്നത്. ഉത്രാട ദിവസമാണ് കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റുമായി ജിജി അഞ്ചാനി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതേ തുടർന്ന് പോസ്റ്റ് സാധാരണക്കാരായ ആളുകൾ ഏറ്റെടുക്കുന്നതാണ് കണ്ടത്. പത്തോളം ആളുകളാണ് ഇതുവരെ സഹായം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഇതേ തുടർന്ന് ഇവർക്കെല്ലാം സഹായം എത്തിച്ചു നൽകുകയും ജിജി അഞ്ചാനി ചെയ്തു. ഓണക്കാലത്ത് തന്റെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ സേവന പ്രവർത്തനം ചെയ്തതെന്ന് ജിജി അഞ്ചാനി ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. മുൻ വർഷങ്ങളിലും സമാന രീതിയിൽ ഇദ്ദേഹം സഹായ ഹസ്തം നീട്ടിയിരുന്നു.
നമ്മുടെ ഗ്രാമത്തിൽ ഓണം ആഘോഷിക്കാൻ ബുദ്ധിമുട്ടുള്ള ആരെങ്കിലും ഉണ്ടോ…? ഓണത്തലേന്ന് വൈറലായി പൊതുപ്രവർത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഓണക്കാലത്ത് കരുണയുടെ കൈനീട്ടി ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനി
