പട്ടാപ്പകൽ മീനടം സ്വദേശി നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മരിച്ചത് വക്കീൽ ഗുമസ്തൻ

കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ മീനടം സ്വദേശിയായ വക്കീൽ ഗുമസ്തൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ ശിവരാമന്റെ മകൻ എം.എസ് അനിൽകുമാർ (ഓമനക്കുട്ടൻ -52) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ നാഗമ്പടം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മുൻപ് വക്കീൽ ഗുമസ്തനായിരുന്ന അനിൽകുമാർ ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ ജോലിയ്ക്കു പോയിരുന്നില്ല. കഴിഞ്ഞ ദിവസവും സമാന രീതിയിൽ നാഗമ്പടത്ത് എത്തുകയായിരുന്നു. സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും സന്ദർശിക്കുന്നതിനു വേണ്ടിയാണ് ഇദ്ദേഹം നാഗമ്പടത്ത് എത്തിയത്. എന്നാൽ, കുഴഞ്ഞു വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ. ബീനാകുമാരി . മൈലാടി : വെള്ളൂർ . മക്കൾ. അശ്വതി .കണ്ണൻ :മരുമകൻ – ഹരികുമാർ . കരുമാങ്കൽ ചോഴിയക്കാട്.

Hot Topics

Related Articles