60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ : വൺ ഇന്ത്യ വൺ പെൻഷൻ രാജ്ഭവൻ മാർച്ച് ഏപ്രിൽ ഒൻപതിന്

തിരുവനന്തപുരം : 60 വയസ്സുകഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ എങ്കിലും പ്രതിമാസം പെൻഷൻ നൽകണമെന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട്,വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒൻപത് ബുധനാഴ്ച 11 മണിക്ക് രാജ് ഭവൻ മാർച്ച് നടത്തും. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ജാഥ സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ ഫാക്കൽട്ടി യുമായ ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. മാർച്ചിനുശേഷം ഗവർണർക്ക് ഈ ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം സമർപ്പിക്കും.
യോഗത്തിൽ സംസ്ഥാന നേതാക്കളായ മാത്യു കാവുങ്കൽ, സദാനന്ദൻ എ.ജി., റഹീം കല്ലറ,സുഗുണൻ പ്രിയദർശിനി എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles