ന്യൂസ് ഡെസ്ക് : കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് എത്ര ശെരിയാണെന്ന് നടൻ വിനായകന് ഇപ്പോള്‍ തോന്നി കാണും.കാരണം വിനായകൻ ഇപ്പോള്‍ എയറിലാണ് ഇറങ്ങി വന്നിട്ടില്ല. ഒരു ആവേശത്തിന് ആളാവാൻ പറഞ്ഞതാണ് ഇപ്പോ വിനയായത്. ഒരു നിമിഷത്തെ എടുത്തു ചാട്ടം ഫോണ്‍ ഇപ്പോള്‍ ഫൊറൻസിക്ക് പരിശോധനയ്ക്ക് വരെ എത്തിക്കേണ്ട അവസ്ഥയിലാണ് . വിഷയത്തില്‍ എല്ലാവരും തന്നെ കടുത്ത വിമര്‍ശനം ആയി രംഗത്ത് വരികയും ചെയ്തു.
ഇപ്പോഴിതാ വിനായകന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും എം എല്‍ എ യുമായ കെ.ബി.ഗണേഷ് കുമാര്‍ . ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ സമൂഹത്തില്‍ ഒരുപകാരവുമില്ലാത്തയാള്‍ക്ക് അര്‍ഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കൂ എന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാന്‍ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.വളരെ ദൗര്‍ഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ യാതൊരു യോഗ്യതയുമില്ല, അര്‍ഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ.മദ്യപിച്ചും ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടും വൃത്തികേടുകള്‍ പറയുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തില്‍ ഇടപെടണം, എം.എല്‍.എ. വ്യക്തമാക്കി.