ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടി ; പുതുപ്പള്ളിയിലെ യു ഡി എഫിന്‍റെ സ്ഥാനാര്‍ത്ഥിനിര്‍ണായത്ത കുറിച്ച്‌ തര്‍ക്കമുണ്ടാകില്ല ; കെമുരളീധരന്‍ എംപി

കോഴിക്കോട് : പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് കടക്കാറായില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തിരക്ക് വേണ്ട.ഔദ്യോഗിക ദുഃഖാചരണം കഴിയട്ടേ.പുതുപ്പള്ളിയിലെ യു ഡി എഫിന്‍റെ സ്ഥാനാര്‍ത്ഥിനിര്‍ണായത്ത കുറിച്ച്‌ തര്‍ക്കമുണ്ടാകില്ല.ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണ്.

Advertisements

വ്യത്യസ്ത പാര്‍ട്ടിയില്‍ ഇരിക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനില്‍ക്കുന്നതല്ല. ആ പ്രസംഗം ഇപ്പോള്‍ ചര്‍ച്ചയക്കുന്നതും വിനായകന്‍റെ പരാമര്‍ശവും എല്ലാം വൃത്തികെട്ട പ്രവണതയാണ്. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയശേഷം ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്‍റെ സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നഗ്ന പാദനായി അനേക കിലോമീറ്റര്‍ നടന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.