കൊച്ചി : ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ഓരോ പൗരനും ആഗ്രഹിച്ചതാണെന്ന് മേജർ രവി.രാജ്യം ഒറ്റക്കെട്ടായി മാറിയിരിക്കുകയാണ്. വിവേകത്തോടുകൂടി പ്ളാൻ ചെയ്ത ആക്രമണമാണിതെന്നും മേജർ രവി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി സ്ത്രീശാക്തീകരണം നടപ്പാക്കിയിട്ടുള്ളയാളാണ്, പറച്ചില്‍ മാത്രമല്ല. ബാക്കിയെല്ലാം പാർട്ടിക്കാരും പറയും, എന്നാല്‍ അവിടെ സ്ത്രീ പ്രാധാന്യം ഇല്ലായിരുന്നു. പഹല്‍ഗാമില്‍ 26 സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളയുകയാണ് ചെയ്തത്. ആ സ്ത്രീകള്‍ക്കുള്ള ആദരമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ നടത്തിയത്. നമ്മളെ ഇനി നോക്കാൻ പോലും ധൈര്യപ്പെടരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഓപ്പറേഷൻ സിന്ദൂർ. അതുവിവരിക്കാൻ പത്രസമ്മേളനത്തിനെത്തിയതും രണ്ട് ധീരരായ വനിതാ ഓഫീസർമാരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് ഇന്ത്യ, എന്താണ് പാകിസ്ഥാൻ എന്ന് ഇനിയെങ്കിലും മനസിലാക്കിയതിനുശേഷം രാജ്യത്തെക്കുറിച്ച് അഭിമാനിക്കണം. ഇന്ത്യൻ സർക്കാർ പാകിസ്ഥാന്റെ ഭീഷണികള്‍ കേള്‍ക്കുകപോലും ചെയ്തില്ല. അവർ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. അതിനാലാണ് 14 ദിവസത്തിനുശേഷം പാകിസ്ഥാന് തിരിച്ചടി നല്‍കിയത്.
ചൈന പാകിസ്ഥാന് പിന്തുണയും ആയുധങ്ങളും നല്‍കുമായിരിക്കും, എന്നാല്‍ യുദ്ധത്തിലേയ്ക്ക് കടക്കില്ല. കടന്നാല്‍ അത് ലോകമഹായുദ്ധമായി മാറും. എല്ലാവരും ചൈനയെ നിരീക്ഷിക്കുന്നുണ്ട്. പുര കത്തുമ്ബോള്‍ കഴുക്കോല്‍ ഊരുന്ന പ്രവൃത്തിയാണ് ഓപ്പറേഷൻ സിന്ദൂറിനിടെ എതിർശബ്ദം ഉയർത്തിയവർ ചെയ്യുന്നത്. ഒരു സിനിമാനടിയും ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത് സംസാരിച്ചു. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ഒരുവശത്ത് നില്‍ക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയാല്‍ ഒരു പത്ത് ലൈക്കോ പത്ത് ഡിസ്‌ലൈക്കോ കിട്ടുമ്ബോള്‍ ആ പേര് മനസില്‍ നില്‍ക്കും.
ഒരു മാദ്ധ്യമപ്രവർത്തകനും രാജ്യത്തിനെതിരെ സംസാരിച്ചു. കുറേ ഫോട്ടോയൊക്കെ ഇട്ടുകൊണ്ട് വിമാനങ്ങളൊക്കെ തകർന്നുകിടക്കുന്നതും മറ്റും കാണിച്ചുകൊണ്ട് അവന്റെ അമ്മ മരിച്ചതുപോലെയുള്ള മൂഡിലൊക്കെയാണ് സംസാരിച്ചത്. പല നടന്മാർക്കെതിരെയും വൃത്തികെട്ട രീതിയില്‍ സംസാരിച്ചയാളാണ്. അയാളുടെ യുട്യൂബ് തുറന്നാല്‍ ആദ്യം കാണുന്നത് അക്കൗണ്ട് നമ്ബറായിരിക്കും. ഇതുംവച്ചുകൊണ്ട് ജീവിക്കുന്നയാളായിരിക്കും.
ദേശവിരുദ്ധകാര്യങ്ങള്‍ അതിലുണ്ട്. അറിയിക്കേണ്ടവരെ അറിയിക്കാനുള്ള ആക്‌സസ് എനിക്കുള്ളതുകൊണ്ട് അത് അയച്ചുകൊടുത്തിട്ടുണ്ട്. അതില്‍ നടപടിയുണ്ടാകും. ഇവരൊക്കെ അഭിനയിക്കാൻ പോയാല്‍ എന്തെങ്കിലും കിട്ടുമായിരിക്കും, അതാണ് നല്ലത്’- മേജർ രവി പറഞ്ഞു.