സഭാ തർക്കത്തിലെ ഇടപെടൽ: ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ; ജസ്റ്റിസിനെതിരെ പള്ളികളിൽ പ്രമേയം പാസാക്കും

കോട്ടയം : സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ജസ്റ്റിസ് കെ ടി തോമസിൻ്റെ നിർദ്ദേശങ്ങളിൽ ഓർത്തഡോക്സ് സഭ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.

ജ.തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്ന് വിമർശനം. കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലം.മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ ടി തോമസിനെതിരെ പള്ളികളിൽ പ്രമേയം പാസാക്കും. പ്രമേയങ്ങൾ മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കും. കത്തായും ഇമെയിൽ ആയും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിക്കാൻ സഭ നിർദ്ദേശം.

തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ നിർദ്ദേശം

Hot Topics

Related Articles