പൈക : കേരള കോൺഗ്രസ് സ്ഥാപക നേതാവും, പൊതുപ്രവർത്തകനും പൈക ഗവൺമെൻറ് ആശുപത്രി തുടങ്ങുന്നതിനായി രണ്ടര ഏക്കർ സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത മാത്തച്ചൻ കുരുവനാക്കുന്നേലിന്റെ പേര് നൽകണമെന്നുള്ള നാട്ടുകാരുടെ ആവശ്യം സർക്കാർ നിരാകരിച്ച സർക്കാർ നിലപാട് പൈക നിവാസികളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
പൈക ഗവൺമെൻറ് ആശുപത്രി മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ പേരിലാണ് അറിയപ്പെടേണ്ടത് എന്നും അദ്ധേഹം അഭിപ്രായപെട്ടു. മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ പേര് നൽകാൻ വിസമ്മതിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ ഗൂഢാലോചന ആണെന്നും സജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിക്ക് മാത്തച്ചൻ കുരുവനാക്കുന്നേലിന്റ പേര് ഇടുവാനുള്ള പൈക നിവാസികളുടെ ആവശ്യം നിരാകരിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എലിക്കുളം മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി കവാടത്തിങ്കൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
കേരള കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡണ്ട് സന്തോഷ് മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടരിമാരായ പ്രസാദ് ഉരുളികുന്നം, ജോയിക്കുട്ടി തോക്കനാട്ട് പാർട്ടി നേതാക്കളായ തോമാച്ചൻ പാലക്കുടി ,ഷിബു പൂവേലിൽ, മാത്യു ആ നിത്തോട്ടം ,കെ സി കുഞ്ഞുമോൻ, സണ്ണി പാലക്കൽ, പെണ്ണമ്മ സേ വ്യർ, ഡിജു സെബാസ്റ്റ്യൻ, ബിനോയി ചെമ്പകശ്ശേരി, ഫിലിപ്പ് വെള്ളാപ്പള്ളി, ചാക്കോച്ചൻ കളപ്പുര ,കിഷോർ പാഴൂകുന്നേൽ, വിൻസെൻ്റ് കണ്ടത്തിൽ, അഖിൽ ഇല്ലിക്കൽ ,
പ്രതിഷേധ ധർണയ്ക്ക് ശേഷം സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ പേര് ആശുപത്രി കെട്ടിടത്തിൽ കേരള കോൺഗ്രസ് പ്രവർത്തകർ ആലേഖനം ചെയ്തു.