പാലായിൽ യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുൻപ് കോട്ടയത്ത് വീണ്ടും പ്രണയപ്പക..! പ്രണയം നിരസിച്ച യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അയർക്കുന്നത്ത് പിടിയിൽ

കോട്ടയം: പാലായിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപ് മറ്റൊരു കൊലപാതക ശ്രമവും കത്തികാട്ടി ഭീഷണിയും. പ്രേമാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെൺകുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

Advertisements

മണർകാട് തിരുവഞ്ചൂർ മണിയാറ്റിങ്കൽ വീട്ടിൽ അനന്തു മധു (22) വിനെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ കാലമായി അനന്തു മധു പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു വരികയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതോടെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles