പാലാ- പൊന്‍കുന്നം റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; മരിച്ചത് ബൈസണ്‍വാലി, കുമളി സ്വദേശികള്‍; വീഡിയോ കാണാം

കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബൈസണ്‍വാലി വാഴക്കലിങ്കല്‍ നാരായണന്റെ മകന്‍ മണി(65), കുമളി മേട്ടില്‍ വീട്ടില്‍ ഷംല എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

Advertisements

മരിച്ച മണിയുടെ സഹോദരന്‍ രാജന്‍, മകന്‍ ദിനീഷ് എന്നിവരും മണിയുടെ മറ്റൊരു സഹോദരന്‍ ഹരിഹരന്‍, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകന്‍ അരുണ്‍ എന്നിവര്‍ക്കും സാരമായ പരിക്കുണ്ട്. കുമളി മേട്ടില്‍ വീട്ടില്‍ ഷിയാസിന്റെ (27 ) കാര്‍ മണിയും കൂട്ടരും സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഷിയാസിന്റെ അമ്മ ഷംലയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഷിയാസിന്റെ മകന്‍ ഇയാനും ഒപ്പമുണ്ടായിരുന്ന സുള്‍ഫിക്കും പരിക്കുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് മൃതദേഹങ്ങളും പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പാലാ സ്റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍ അറിയിച്ചു. മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Hot Topics

Related Articles