കൊടും വെയിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണം: കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു

പാലക്കാട് : കൊടും ചൂടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തില്‍ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ സൂര്യാഘാതമേറ്റത്. മുതുകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യാഘാതമേറ്റതിന്റെ പാടുകള്‍ പൂർണമായും മാറാത്തതിനാല്‍ തോമസ് എബ്രഹാം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇദ്ദേഹം.

Hot Topics

Related Articles