പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ച. സുന്ദരേശ്വരന്‍ (72), ഭാര്യ അംബികാ ദേവി( 68) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടു മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ തമിഴ്‌നാട്ടുകാരനായ മോഷ്ടാവിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊലീസ് പിടികൂടി.
പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ദമ്പതികളെ ഒറ്റപ്പാലം താലൂക്ക്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ നിന്നും കാര്യമായി ഒന്നും മോഷ്ടിക്കാന്‍ കഴിയാതിരുന്നതിന്റെ ദേഷ്യത്തിലാണ് ദമ്പതികളെ മോഷ്ടാവ് ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ, ദമ്പതികളുടെ രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടാവ് കവര്‍ന്നിരുന്നു. ഇതിന്റെ സിഗ്നല്‍ പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.