പാലക്കാട് : അലനല്ലൂരില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി തന്റെ കൈകള്‍ സ്വയം ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ കയറിയിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ചേര്‍ന്നാണ് തന്നെ കെട്ടിയിട്ടതെന്നാണ് വിദ്യാര്‍ത്ഥി ആദ്യം പൊലീസിനോട് പറഞ്ഞത്. മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെയോ അക്രമം നേരിട്ടതിന്റെ പാടുകളുണ്ടായിരുന്നില്ല. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് രാവിലെ വീട്ടില്‍ നിന്ന് രക്ഷിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ക്ലാസിലെ രണ്ട് സുഹൃത്തുക്കള്‍ തന്നോട് അടുപ്പം കാണിക്കുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു. ഇതിനിടയിലാണ് സ്വയം കൈകള്‍ ബന്ധിച്ച് മൂന്നാം നിലയില്‍ കയറിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം തെരച്ചില്‍ നടത്തിയതോടെ സ്‌കൂളില്‍ കൈകള്‍ ബന്ധിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി വിദ്യാര്‍ത്ഥിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്തറിഞ്ഞത്.