യുവതികളുടെ പിന്നാലെ എത്തി കത്തി വീശി ഭീഷണിപ്പെടുത്തി ; യുവതികള സഹായിക്കാനെത്തിയ ആളെ അടിച്ച് ഓടിച്ചു ; പാലാരിവട്ടത്തെ അക്രമി പിടിയിൽ

എറണാകുളം:പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം യുവതികളെ പിന്തുടർന്ന് കത്തിയുമായി ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് (പ്രതി) പിടിയിലായത്.യുവതികളെ ഭീഷണിപ്പെടുത്തിയ ഇയാളെ നാട്ടുകാർ തന്നെയാണ് നേരിടുകയും കീഴ്പ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ യുവതികളെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് പ്രതി വടികൊണ്ട് അടിച്ച് തലയിൽ പരിക്കേൽപ്പിച്ചു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിയെ പിടികൂടി കയറുപയോഗിച്ച് കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Advertisements

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യുവതികൾ ഭയന്ന് ഓടുന്നതും പ്രതി കത്തിയുമായി അവരുടെ പിന്നാലെ പോകുന്നതും വ്യക്തമായി കാണാനായതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർ നടപടികൾ പുരോഗമിക്കുകയാണ്.

Hot Topics

Related Articles