പലസ്‌തീന്റെ ഭൂമി കൈയേറുന്നത്‌ അവസാനിപ്പിക്കണം ; ഇസ്രയേലിനെതിരേ വിമർശനവുമായി യെച്ചൂരി

ഡല്‍ഹി : ഇസ്രയേല്‍ – ഹമാസ്‌ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിനെതിരേ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എക്‌സിലാണ്‌ അദ്ദേഹം നിലപാട്‌ അറിയിച്ചത്‌.ഇരു രാജ്യങ്ങളും ഐക്യരാഷ്‌ട്ര സംഘടന നിര്‍ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പലസ്‌തീനികള്‍ക്കെതിരേ ഇസ്രയേലിലെ വലതുപക്ഷ സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ്‌ കൊല്ലപ്പെട്ടത്‌. പലസ്‌തീന്‍ ഭൂമിയിലെ യഹൂദ കുടിയേറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles