പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തുറക്കും; അച്ചന്‍കോവില്‍-പമ്പ-മണിമലയാറുകളില്‍ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളില്‍

പത്തനംതിട്ട: ജില്ലയില്‍ പമ്പ ഡാമിലും റെഡ് അലര്‍ട്ടാണുള്ളത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും.
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisements

നദി തീരങ്ങളില്‍ ഉള്ളവര്‍ പ്രത്യേകമായി ജാഗ്രത പുലര്‍ത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുന്‍ കരുതലിന്റെ ഭാഗമായുളള നടപടികളാണു സ്വീകരിക്കുന്നത്. കക്കി ഡാം തുറന്ന് വിട്ട ജലം പമ്പ ത്രിവേണിയില്‍ ജലനിരപ്പ് 10 സെ.മി മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയത്. പമ്പയിലും , അച്ചന്‍കോവിലാറിലും, മണിമലയാറിലും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ് ഇപ്പോഴും ഉള്ളത്. 116 ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്. അതില്‍ 1047 കുടുംബങ്ങളും 3584 ആളുകളുമാണുള്ളത്.

Hot Topics

Related Articles