പാമ്പാടി : വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവിക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം മെയ് നാല് മുതൽ ആറ് വരെ നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
ഒന്നാം ദിവസം (ദിവസവും രാവിലെ മുതൽ വൈകുന്നരം വരെ ദേവിമാഹാത്മ്യപാരായണം, ഭാഗവതപാരായണം എന്നിവയും) കലാവേദിയിൽ സംഗീതസദസ്, സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും. മൂന്നാമത് പൊന്നരികുളത്തമ്മ കാലരത്‌ന പുരസ്‌കാരം പഞ്ചവാദ്യകലാകാരൻ കലാപീഠം ജയപ്രകാശിന് സ്വാമി വിശുദ്ധാനന്ദ നൽകും.
പുതിയതായി നിർമ്മിച്ച ആനക്കൊട്ടിലിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. രണ്ടാം ദിവസം കലാവേദിയിൽ തിരുവാതിരകളി, ഓട്ടൻതുള്ളൽ, രുദ്രനാമഘോഷം, നൃത്തനൃത്യങ്ങൾ മൂന്നാംദിവസം രാവിലെ 6.00 മുതൽ പ്രത്യേക പൂജകൾ കലശപൂജ, ബ്രഹാമകലശാഭിഷേകം എന്നിവയും കലാവേദിയിൽ വയലിൻ ഫ്യൂഷൻ, ഭക്തിഗാനസുധ, താലപ്പൊലി ഘോഷയാത്ര (ചെറുതയക്കയിൽ മഹാദേവക്ഷേത്രത്തിൽ നിന്നാരംഭിച്ച് അണ്ണാടിവയൽ, ഗ്രാമറ്റം വഴി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ദേശവിളക്ക്, ദീപാരാധന തുടർന്ന് ആകാശവിസ്‌മയം എന്നിവയും നടക്കും.). സിനിമാറ്റിക്ക് ബാലെ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ദിവസവും പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ്
വിനോദ്‌കുമാർ മരുതുപ്പറമ്പിൽ, സെക്രട്ടറി വിജയകുമാർ വൈഷ്ണവം (തുടിയിൽ), ജോ സെക്രട്ടറി സുഭാഷ്. എം. ആർ മണ്ണത്തായിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.