പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതിയായി ; ജനുവരി ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ

പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഏബ്രഹാം ഉൽഘാടനം ചെയ്തു.കോട്ടയം ജില്ലയിലെ മേജർ ആശുപത്രികളിൽ ആദ്യമായി ഇ ഹെൽത്ത് നടപ്പിലാക്കുന്നത് പാമ്പാടിയിലാണ്.ജനുവരി ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒപി ടിക്കറ്റ് എടുക്കുവാനും സ്പെഷ്യലൈസേഷൻ ഡോക്ടർമാരെ കാണുവാൻ ടോക്കൺ എടുക്കുവാനും കഴിയും.ഡിസംബർ ആദ്യആഴ്ചമുതൽ ഇ ഹെൽത്തിന്റെ രജിസ്ട്രേഷൻ ആശുപത്രിയിൽ ആരംഭിക്കും യു എച്ച് ഐ ഡി കാർഡ് വിതരണവും നടക്കും.

ആധാർകാർഡും ആധാർകാർഡ് ലിങ്ക് ചെയ്ത മൊബൈൽഫോണുമായി എത്തി രജിസ്ട്രേഷൻ പൂർത്തികരിക്കാൻ കഴിയും നേരിട്ട് ഇ ഹെൽത്ത് സൈറ്റ് വഴിയും രജിസ്ട്രേഷൻ നടത്താം
യോഗത്തിൽ ബ്ളോക്ക്പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രേമ ബിജു അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എം മാതൃ അനീഷ് പന്താക്കൻ ആശുപത്രി വികസനസമിതി അംഗം വി എം പ്രദീപ് ഡി എം ഒ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി സുരേഷ് ആശുപത്രി സൂപ്രണ്ട് ഡോ മനോജ് കെ എ ആർഎംഒ ഡോ ആർ മനോജ് കുമാർ ഇ ഹെൽത്ത് പ്രോജക്ട് എഞ്ചിനീയർ ശരണ്യ പി ആർ ഒ ജിമോൾ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles