ബി.ആർ.സി പാമ്പാടിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു

പാമ്പാടി : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബി ആർ സി പാമ്പാടിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്നും പഞ്ചായത്ത് ഹാളിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ പാമ്പാടി ഫയർ സ്റ്റേഷൻ ഓഫീസർ സുവികുമാർ ദീപശിഖ കൈമാറി . കുട്ടികളും മാതാപിതാക്കളും ബിആർസിയിലെ അധ്യാപകരും റാലിയിൽ പങ്കെടുത്തു. തുടർന്ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എസ് ശശികല അധ്യക്ഷയായി. തപാൽ വകുപ്പും പാമ്പാടി ബി ആർസിയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ മൈ സ്റ്റാമ്പിന്റെ പ്രകാശനവും നടന്നു. എം സി സ്കറിയ ഭിന്നശേഷി ദിന സന്ദേശം നൽകി. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു. പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ , സിആർസിസി വിനോദ് കുമാർ റിസോഴ്സ് അധ്യാപിക ബിൻസി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles