തിരുവല്ല: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന സിറ്റിംങ് എംപി ആന്റോ ആന്റണിയ്‌ക്കെതിരെ പടയൊരുക്കവുമായി കോൺഗ്രസിലെ ഒരു വിഭാഗം. ആന്റോ ആന്റണിയ്‌ക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയതാണ് ഇപ്പോൾ വീണ്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം ചർച്ചയായത്. പത്തനംതിട്ട പാർലമെന്റിൽ ഇനി ആന്റോ ആന്റണി വിജയം സുനിചിതം അല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായിരിക്കുന്നത്. കോൺഗ്രസ് ഗ്രൂപ്പുകളിലാണ് രഹസ്യമായി ഇത്തരത്തിൽ ഒരു ചർച്ച സജീവമായിരിക്കുന്നത്. എക്കാലത്തും ഭാഗ്യം കൊണ്ട് വിജയിച്ചുകൊണ്ടിരിക്കുന്ന ഒരു നേതാവാണ് ആന്റോ ആന്റണി എന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യക്തമായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ
ആദ്യതവണ പത്തനംതിട്ട പാർലമെന്റിൽ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിൽ പരം വോട്ടിന് വിജയിച്ച ആന്റോയുടെ ഭൂരിപക്ഷം പിന്നീട് ക്രമാതീതമായി കുറഞ്ഞു വരികയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിനാൽ സിറ്റിംഗ് കോൺഗ്രസ് എംപിമാർ എല്ലാം വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ, ആന്റോയുടെ ഭൂരിപക്ഷം ക്രമാതീതമായി കുറയുന്നതാണ് കാണാൻ സാധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംപി ആയതിനു ശേഷം ഈ പാർലമെന്റൽ ഇതുവരെ കോൺഗ്രസിന് ഒരു നിയമസഭാ സീറ്റിൽ പോലും വിജയിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നത് പ്രിയപ്പെട്ട നേതാക്കളും പ്രവർത്തകരും ആത്മാർത്ഥമായി പരിശോധിക്കേണ്ടതാണ്. പാർട്ടി വളർത്താനോ പാർട്ടി പ്രവർത്തകരെ ശക്തരാക്കാനോ ശ്രമിക്കാത്ത ഒട്ടും ജനകീയനല്ലാത്ത ഒരു നേതാവാണ് ആന്റോ. വലിയ പ്രതീക്ഷയോടെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു വന്ന ആന്റോക്ക് പത്തനംതിട്ട പാർലമെന്റിൽ എടുത്തു പറയാവുന്ന ഒരു വികസന പ്രവർത്തനങ്ങളും ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണെന്നു മനസിലാക്കണം.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും പിണക്കിക്കൊണ്ട് ആന്റോ ഇപ്പോൾ പിജെ കുര്യൻ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിൽ പ്രവർത്തിച്ചുവരികയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലേയും സ്ഥിതി ഒട്ടും മറിച്ചല്ല . കാഞ്ഞിരപ്പള്ളി രൂപതക്ക് യാതൊരു താൽപര്യമില്ലാത്ത എം പി ആയി ആന്റോ ആന്റണി മാറിക്കഴിഞ്ഞു. ആന്റോ ആന്റണി എന്ന പേരുണ്ടെങ്കിലും എംപി ആയതിനുശേഷം ആന്റോ ഇന്നേവരെ പള്ളിയുടെ പടി പോലും കണ്ടിട്ടില്ലെന്നാണ് രൂപതയിലുള്ള ചില വൈദികന്മാർ പറയുന്നത്.അതുമാത്രമല്ല ആന്റോ ആന്റണി എംപിയുടെ ഭാര്യ ക്രിസ്ത്യൻ സഭാ വിശ്വാസികളെ അടർത്തി പെന്തിക്കോസ് രൂപീകരണവുമായി ബന്ധപ്പെട്ട് മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ത്രീയാണ് ഇതും ക്രിസ്ത്യൻ വിഭാഗം ആന്റൊക്കെതിരെ തിരിയാൻ കാരണമായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മേഖലയിലെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആർസി സമുദായമാണ്.പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പരമാർശവുമായി ബന്ധപ്പെട്ട് ആന്റോയുടെ നിലപാട് ഈരാറ്റുപേട്ടയിലെ എസ്ഡിപിഐക്കാർ അനുകൂലമായതും ക്രിസ്ത്യൻ സഭാ വിശ്വാസികൾ ആന്റോക്കെതിരെ തിരിയുന്നതിന് കാരണമായിട്ടുണ്ട്.പത്തനംതിട്ട ഭാഗത്ത് ബിജെപിക്കാർക്ക് രഹസ്യ പിന്തുണ നൽകുന്ന ആന്റോ ആന്റണി ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ ഒപ്പംമാണ്. പോപ്പുലർ ഫ്രണ്ട് മായുള്ള ബന്ധത്തിന്റെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐയുടെ ഈരാറ്റുപേട്ട നഗരസഭയിലെ കൗൺസിലറെ തലസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ല
ഇതിന് പിന്നിൽ ആന്റോ ആന്റണിയുടെയും അദ്ദേഹത്തിന്റെ ബിനാമി എന്ന് നാട്ടുകാർ പറയുന്ന നഗരസഭ വൈസ് ചെയർമാൻന്റെയും കറുത്ത കരങ്ങളാണ്. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും വിജയ സാധ്യതയില്ലെങ്കിലും ആന്റോ ആന്റണി എംപിയെ സഹായിക്കുവാൻ വേണ്ടിയാണ് പി.ജെ കുര്യൻന്റെ നിർദ്ദേശപ്രകാരം ബിജെപി പത്തനംതിട്ട പാർലമെന്റിൽ ശക്തരായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത്. ഇതുവഴി ഈ പാർലമെന്റിലെ ന്യൂനപക്ഷ വോട്ടുകൾ ആന്റോക്ക് അനുകൂലമായി ഏകീകരിക്കപ്പെടും എന്ന തന്ത്രമാണ് ഇവർ നടപ്പാക്കിയത്. ആന്റോയുടെ അനിയൻ പൂഞ്ഞാർ ബാങ്ക് മുഴുവൻ മോഷ്ടിച്ചു എന്ന പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആ ബാങ്കിന്റെ സെക്രട്ടറി ആയിരുന്നു. മരണപ്പെട്ടുപോയ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ മൂന്നിലവ് ബാങ്കുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആളുകൾ ആരോപണം ഉന്നയിക്കുന്ന വ്യക്തി കൂടിയാണ്.
യുഡിഎഫ് നേതൃത്വം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉറപ്പായിട്ടും വിജയിക്കുന്ന ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടാൻ വളരെയധികം സാധ്യത കൂടുതലാണ്. ആന്റോ ആന്റണിയെ മാറ്റി ചാണ്ടി ഉമ്മനെയോ രാഹുൽ മാങ്കൂട്ടതിനെയൊ പോലുള്ള യുവജന നേതാക്കൾക്ക് അവസരം നൽകിയാൽ പത്തനംതിട്ട പാർലമെന്റ് ഈസി ആയിട്ട് യുഡിഎഫിന് അനുകൂലമായി വിധിയെഴുതും എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയമസഭയിൽ മത്സരിച്ച ടോമി കല്ലാനിയെ പരാജയപ്പെടുത്താൻ എസ്ഡിപിഐയെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പാളയത്തിൽ എത്തിച്ചു നൽകിയതും അതുവഴി മുസ്ലിം വോട്ടിന്റെ ഏകീകരണം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമാക്കിയതും ആന്റയുടെ രഹസ്യം നീക്കങ്ങളാണെന്ന് നാട്ടിൽ പാട്ടാണ്.
പൂഞ്ഞാറിൽ ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടായാൽ പിന്നെ ഈ മണ്ഡലത്തിൽ ആന്റോക്ക് യാതൊരു പ്രസക്തിയും ഇല്ലാതായി പോകുമെന്നുള്ള മുൻവിധിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്നും ചില നാട്ടുകാർ പറയുന്നു.ഈ എഴുതുന്ന കാര്യങ്ങൾ സത്യമാണോ ഇല്ലയോ എന്നറിയുവാൻ എഐ സി സി പത്തനംതിട്ട പാർലമെന്റിൽ ഒരു സർവ്വേ നടത്തുന്നതും നല്ലതായിരിക്കും എന്നുകൂടി ഓർമിപ്പിക്കുന്നു.